Kerala

പെരുമ്പാവൂരിലെ ഒരു പാറമടയില്‍ നടന്ന കൊലപാതകം ജിഷ നേരിട്ട് കണ്ടിരുന്നു; പെന്‍ക്യാം കൊണ്ട് നടന്നതിന്റെ ഉദേശം വേറെ; ജിഷാ വധക്കേസില്‍ മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

IMG_20180102_170255

ജിഷാ വധക്കേസിന് പുതിയൊരു മാനം നല്‍കി പെരുമ്പാവൂരിലുള്ള ഓട്ടോ ഡ്രൈവറായ കെ.വി. നിഷ. പെരുമ്പാവൂരിലെ ഒരു പാറമടയില്‍ നടന്ന കൊലപാതകം ജിഷ നേരിട്ട് കണ്ടിരുന്നുവെന്നും ഇതിന്റെ തെളിവ് ശേഖരണത്തിനായാണ് പെന്‍ക്യാമറ ഉള്‍പ്പെടെ ജിഷ വാങ്ങിയതെന്നും ഇക്കാര്യങ്ങളൊന്നും ജിഷാ കേസ് അന്വേഷിച്ച പൊലീസ് സംഘം പരിഗണിച്ചില്ലെന്നും നിഷ ആരോപിച്ചു. കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നിഷ ഈ ആരോപണം ഉന്നയിച്ചത്.

പാറമടയിലെ കൊലപാതകം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജിഷയുടെ അമ്മ രാജേശ്വരിക്ക് അറിയാമെന്നും ജിഷ ഇത്തരത്തിലുള്ള വിവരങ്ങള്‍ അമ്മായിയുമായി പങ്കുവെച്ചിരുന്നും നിഷ ആരോപിച്ചു. പണത്തിന് വേണ്ടിയാണോ ജിഷയുടെ അമ്മ ഇക്കാര്യങ്ങള്‍ മറച്ചുവെച്ചതെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും നിഷ ആരോപിക്കുന്നു. ജിഷയുടെ അമ്മായിക്ക് ഇക്കാര്യത്തില്‍ നിരവധി കാര്യങ്ങള്‍ പറയാനുണ്ടെന്നും നിഷ പറയുന്നുണ്ട്.

ജിഷയുടെ കൊലപാതകത്തില്‍ പൊലീസ് കുറ്റക്കാരനെന്ന് കണ്ടെത്തിയ അമീറുള്‍ ഇസ്ലാം മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്ന് കരുതുന്നില്ല. പാറമടയിലെ കൊലപാതക കാര്യം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അത് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം കൂട്ടാക്കിയില്ലെന്നും നിഷ ആരോപിക്കുന്നു. ജിഷയുടെ മരണത്തിന് ശേഷം പെട്ടെന്ന് തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തി ശവസംസ്‌ക്കാരം നടത്തിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും പത്രസമ്മേളനത്തില്‍ ആരോപണം ഉയര്‍ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top