Kerala

കോട്ടയം അരുവിത്തുറ സെന്റ്:ജോര്‍ജ് കോളേജിലെ വിദ്യാര്‍ത്ഥിനിയെ മാസങ്ങളോളം പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

eiJ4VDS70217

അരുവിത്തുറ സെന്റ്:ജോര്‍ജ് കോളേജിലെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ഈരാറ്റുപേട്ട സ്വദേശി മനു മങ്ങാട്ടാണു പോലീസില്‍ കീഴടങ്ങിയത്. അരുവിത്തുറ സെന്റ്: ജോര്‍ജ് കോളേിലെ ബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് ഇയാള്‍ അറസറ്റിലായത്. ഒളിവില്‍ പോയ ഇയാള്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഇതു തള്ളിതിനെ തുടര്‍ന്നാണ് ഇയാള്‍ കീഴടങ്ങിയത്.

ഇതേ കോളേജിലെ തന്നെ വിദ്യാര്‍ത്ഥിനിയെ വിവിധ ഇടങ്ങളില്‍ കൊണ്ടു പോയി മാസങ്ങളോളം പീഡിപ്പിച്ചു എന്നാണു പരാതി. അരുവിത്തുറ സെന്റ്: ജോര്‍ജ് കോളേിലെ ബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അധ്യാപകനെതിരെ പരാതി നല്‍കിയത്. വിവിധ ഇടങ്ങളില്‍ കൊണ്ടു പോയി ഭീഷണി പെടുത്തി ഉപദ്രവിച്ചു എന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. വീട്ടില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ത്ഥി കോളേജില്‍ എത്തിയില്ല എന്ന് അധ്യാപകര്‍ മാതാപിതാക്കളെ അറിയിച്ചതിനെ തുടര്‍ന്നാണു പീഡന വിവരം പുറംലോകമറിയുന്നത്.

അന്വേഷണത്തില്‍ പെണ്‍കുട്ടി അധ്യാപകനൊപ്പം പോയതായി കണ്ടെത്തുകയായിരുന്നു. ഇതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകി. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് എടുക്കുകയായിരുന്നു. പീഡന വിവരം പെണ്‍കുട്ടി പോലീസിനോട് സമ്മതിച്ചു. മാസങ്ങളായി പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴിയില്‍ ഉണ്ട്. എതിര്‍ത്തു എങ്കിലും പീഡനം തുടര്‍ന്നതായി ഇവര്‍ പറയുന്നു.eiJ4VDS70217

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top