National

2016 ജൂണ്‍ 14ന് ട്യൂഷനു വീട്ടിൽ നിന്നിറങ്ങിയ 16 കാരനെ കാണ്മാനില്ല ; ഒടുവിൽ വീട്ടുകാര്‍ കാണുന്നത് തീവ്രവാദിയായ മകന്റെ ശവശരീരം ഈ പിതാവിന്റെ കുറിപ്പ് കണ്ണ് നിറയ്ക്കും…

eiIN5MS87845

ശ്രീനഗര്‍ : ട്യൂഷന് പോകുകയാണെന്ന് പറഞ്ഞ് കഴിഞ്ഞ വര്‍ഷം ജൂണ്‍ 14 നായിരുന്നു പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥി വീടു വിട്ടത്. പിന്നീട് തിരിച്ചു വന്നിട്ടേയില്ല. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ വീട്ടുകാര്‍ അറിഞ്ഞത് പയ്യന്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദിയായെന്നായിരുന്നു. വിവരം നല്‍കിയത് പോലീസായിരുന്നു. കശ്മീരില്‍ കഴിഞ്ഞ ദിവസം തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ പോലീസ് കൊലപ്പെടുത്തിയ 16 കാരന്‍ ഫര്‍ഹാന്‍ തീവ്രവാദിയാകുമെന്ന് മാതാവ് ഗൗഹറോ സഹോദരന്മാരോ പിതാവ് സ്‌കൂള്‍ ടീച്ചറായ ഗുലാം മുഹമ്മദ് വാനിയോ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല.

കൊക്കെര്‍നാഗ് പോലീസും സുരക്ഷാസേനയും ചേര്‍ന്നു പെഹ്ലിപോര ഗ്രാമത്തില്‍ നടത്തിയ എന്‍കൗണ്ടറില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പിന്നീട് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തു. ഗ്രാമത്തിലെ ലാര്‍നൂ ഏരിയയില്‍ കൊല്ലപ്പെട്ടയാള്‍ ഖുദ്വാനി കുള്‍ഗാമിലെ ഫര്‍ഹന്‍വാനിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പഠിക്കാന്‍ മിടുക്കനായിരുന്ന ഫര്‍ഹന്‍ വാനി ഫിസിക്‌സിന് ട്യൂഷന്‍ ക്‌ളാസ്സില്‍ പോയിരുന്നു. എന്നാല്‍ ജൂണ്‍ 14 ന് ട്യൂഷന് പോയശേഷം വീട്ടുകാര്‍ അവനെ കണ്ടിട്ടേയില്ല. പിന്നീട് പോലീസാണ് മകന്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി സംഘത്തില്‍ ചേര്‍ന്നെന്ന് വീട്ടുകാരെ അറിയിച്ചത്.

മകന്‍ പോയതിന് പിന്നാലെ ഗുലാം മുഹമ്മദ് വാനി ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ” എന്റെ പ്രിയപ്പെട്ട മകനെ, നീ ഞങ്ങളെ ഉപേക്ഷിച്ചു പോയ ശേഷം എന്റെ ശരീരം പോലും എന്നെ ഒറ്റിക്കൊടുക്കുകയാണ്. നീ തന്ന വേദനയില്‍ അലറിക്കരയുമ്പോഴും നീ തിരിച്ചുവരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. മരിക്കണമെന്ന് എനിക്കില്ല. എന്നാല്‍ മറ്റു മാര്‍ഗ്ഗമില്ലെങ്കില്‍ അതല്ലാതെ രക്ഷയില്ല. ക്ഷമിക്കണം നീ ഒരു പാട് പഠിച്ചു. എന്നാല്‍ എനിക്ക് കാര്യമായി നിന്നെ പഠിപ്പിക്കാനോ പിടിച്ചു നിര്‍ത്താനോ സഹായിക്കാനോ കഴിഞ്ഞില്ല.” തന്റെ മിടുക്കനായ മകന്‍ തിരിച്ചുവരാന്‍ ഈ സന്ദേശം സഹായിക്കുമെന്നാണ് വാനി വിശ്വസിച്ചത്. പത്താം ക്‌ളാസ്സില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ചയാളാണ് ഫര്‍ഹാന്‍.

”ലോകത്തില്‍ മറ്റെന്തിനേക്കാളും നിന്നെയാണ് നിന്റെ അമ്മ സ്‌നേഹിക്കുന്നത്. മരണ സമയത്ത് പെട്ടി ഉയര്‍ത്താന്‍ അരികത്തുണ്ടാകുമെന്ന് ആരോ പറഞ്ഞതിനാല്‍ നീ കൊടുത്ത വേദന അവള്‍ കാര്യമാക്കുന്നതേയില്ല. തിരിച്ചുവരാനും വീണ്ടും തുടങ്ങാനും നിന്നോട് ഞങ്ങള്‍ യാചിക്കുകയാണ്. നിന്നെ എല്ലാവിധത്തിലും ഞങ്ങള്‍ സഹായിക്കാം, ഇപ്പോള്‍ നീ തെരഞ്ഞെടുത്തിരിക്കുന്ന പാത ഒറ്റുകാരനിലേക്കും അസഹിഷ്ണുതയിലേക്കും വേദനയിലേക്കുമല്ലാതെ ഞങ്ങളെ നയിക്കുകയില്ല. ചിലപ്പോള്‍ നീ തിരിച്ചു വരുമ്‌ബോള്‍ ഞങ്ങള്‍ തന്നെ ഈ ഭൂമുഖത്ത് കാണുക പോലുമില്ലായിരിക്കാം” ഗുലാം മൊഹമ്മദ് വാനി കുറിച്ചു. പക്ഷേ പിതാവിന്റെ സന്ദേശത്തോട് ഫര്‍ഹാന്‍ ഒരിക്കലും പ്രതികരിച്ചില്ല.

ഗൗഹര്‍ മിക്ക ദിവസങ്ങളിലും ഫര്‍ഹാന് ഏറെ പ്രിയകരമായ ചിക്കന്‍ വിഭവങ്ങള്‍ ഒരുക്കി പ്രതീക്ഷയോടെ കാത്തിരുന്നു. മറ്റാരും തൊടാതെ അവ ഫ്രിഡ്ജില്‍ സൂക്ഷിക്കും. ഒടുവില്‍ അവ മറ്റുള്ളവര്‍ക്ക് വിളമ്പും. അതിന് ശേഷം വീണ്ടും മകന് വേണ്ടി പാചകം ആരംഭിക്കും. എപ്പോഴെങ്കിലൂം മകന്‍ തിരിച്ചുവന്നാല്‍ അവന് ഇഷ്ടമുള്ളത് തിന്നാന്‍ കൊടുക്കണമല്ലോ എന്നായിരുന്നു ഗൗഹറിന്റെ ചിന്ത.

ഫര്‍ഹാനെതിരേ കേസെടുക്കില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വാക്കു നല്‍കിയിരുന്നു. എന്നാല്‍ മാതാപിതാക്കളും മൂന്ന് അനുജന്മാരും താമസിക്കുന്ന ഗ്രാമത്തിലെ ഇവരുടെ രണ്ടു നില വീട്ടില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ ഫര്‍ഹാന്‍ വാനി ചൊവ്വാഴ്ച വെടിയേറ്റു മരിച്ചു. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരം അനുസരിച്ച് പോലീസ് പെഹ്ലിപോര ഗ്രാമത്തില്‍ തീവ്രവാദികള്‍ക്കായി തെരച്ചില്‍ നടത്തുമ്പോഴായിരുന്നു ഫര്‍ഹാന്‍ വെടിയേറ്റ് മരിച്ചത്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഏകയാളും ഫര്‍ഹാന്‍ ആയിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന മൂന്ന് തീവ്രവാദികള്‍ രക്ഷപ്പെടുകയും ചെയ്തു.eiIN5MS87845

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top