World

സഹപാഠിയായിരുന്ന ഹിന്ദു യുവതിയെ പ്രണയിച്ച് ലൈംഗികതയിലേക്ക് നയിച്ച ശേഷം അതിന്റെ പകര്‍ത്തപ്പെട്ട വീഡിയോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഇസ്‌ളാമിലേക്ക് മതംമാറ്റി ; ഐസിസിന്റെ ലൈംഗിക അടിമയാക്കി വില്‍ക്കാന്‍ ശ്രമം

1 (1)

സഹപാഠിയായിരുന്ന ഹിന്ദു യുവതിയെ പ്രണയിച്ച് ലൈംഗികതയിലേക്ക് നയിച്ച ശേഷം അതിന്റെ പകര്‍ത്തപ്പെട്ട വീഡിയോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഇസ്‌ളാമിലേക്ക് മതംമാറ്റി. പിന്നീട് സൗദിയില്‍ എത്തിച്ച് അവിടെ നിന്നും സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചു.

ഇത്അറിഞ്ഞ പെണ്‍കുട്ടി മറ്റൊരാളുടെ സഹായത്തോടെ രക്ഷപ്പെട്ട് ഇന്ത്യയില്‍ എത്തി യുവാവിനെതിരേ ഹൈക്കോടതിയില്‍ പരാതി നല്‍കി. ഗുജറാത്തില്‍ താമസിക്കുന്ന മലയാളിയുവതിയെ മതംമാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ പറവൂര്‍ സ്വദേശികളായ രണ്ടു യുവാക്കളാണ് പിടിയിലായിരിക്കുന്നത്. കേസിലെ ഒന്നാം പ്രതിയുടെ ബന്ധുവും മറ്റൊരാളുമാണ് പിടിയിലായത്.>തന്നെ സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ഇവര്‍ക്കെതിരേ യുഎപിഎ അനുസരിച്ച് കേസെടുത്തു.

സിയാദ്, ഫയാസ് എന്നിവര്‍ക്കെതിരേയാണ് കേസ്. ഹൈക്കേടതിയുടെ നിര്‍ദേശപ്രകാരം ആലുവാപോലീസാണ് അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ രാംനഗറില്‍ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശിനിയാണ് പരാതിക്കാരി. ഇവര്‍ക്കെതിരേ സ്ത്രീപീഡന കുറ്റവും ചുമത്തിയിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസ് വിദേശത്താണ്. മുഹമ്മദ് റിയാസിന്റെ അടുത്തബന്ധുവാണ് ഫയാസ്. യുവതിയെ മാഞ്ഞാലിയില്‍ താമസിപ്പിക്കാന്‍ സഹായം നല്‍കിയയാളാണ് സിയാദ്. ഹിന്ദുമതത്തില്‍ നിന്നും നിര്‍ബ്ബന്ധിച്ച് മതം മാറ്റിയ ശേഷം സൗദി അറേബ്യയിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചപ്പോള്‍ വിവരം അറിഞ്ഞ് യുവതി പിതാവിനെ അക്കാര്യം അറിയിക്കുകയായിരുന്നു.

സൗദിയിലെ സുഹൃത്ത് വഴി ഇന്ത്യയിലേക്ക് രക്ഷപ്പെടുകയും ചെയ്തു. കേസില്‍ ആസൂത്രിത ശ്രമമാണ് നടന്നതെന്ന് പോലീസ് പറഞ്ഞു. സിയാദിനും ഫയാസിനുമെതിരേ ബലാത്സംഗക്കേസും ചുമത്തിയിട്ടുണ്ട്. പറവൂരുള്ള വീട്ടില്‍ വെച്ച് ഇവര്‍ യുവതിയെ ഉപദ്രവിച്ചതായും സൂചനയുണ്ട്. പൊലീസ് സംഘം വീടുകള്‍ റെയ്ഡ് ചെയ്താണ് ഇരുവരെയും പിടികൂടിയത്. റെയ്ഡില്‍ മൊബൈല്‍ ഫോണടക്കം പിടിച്ചെടുത്തു. കണ്ണൂര്‍ സ്വദേശികളായ നാലുപേരും ബംഗളൂരുവിലുള്ള ഒരു സ്ത്രീയും രണ്ട് അഭിഭാഷകരും സംഭവത്തിന് പിന്നിലുള്ളതായും പെണ്‍കുട്ടി ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.

ബാംഗ്‌ളൂരില്‍ ഒപ്പം പഠിച്ച സമയത്താണ് മുഹമ്മദ് റിയാസ് യുവതിയെ പ്രണയിച്ചത്. പിന്നീട് പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുകയും വീഡിയോയില്‍ പകര്‍ത്തുകയും അത് കാട്ടി മതംമാറ്റത്തിന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നുമാണ് വിവരം. മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ഗുജറാത്തിലേക്ക് കൊണ്ടുപോയപ്പോള്‍ റിയാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കുകയും പെണ്‍കുട്ടി റിയാസിനൊപ്പം പോകണമെന്ന് കോടതിയില്‍ പറയുകയുമായിരുന്നു. തുടര്‍ന്നാണ് ഇവര്‍ ബന്ധുവായ ഫയാസിന്റെ പറവൂരിലെ വീട്ടിലും പിന്നീട് മാഞ്ഞാലിയിലെ വാടക വീട്ടിലുമായി കുറച്ചുനാള്‍ താമസിക്കുകയും സന്ദര്‍ശന വിസയില്‍ ജിദ്ദയിലേക്ക് പോകുകയും ചെയ്തു. ഇതിന് ശേഷമാണ് അവിടെ നിന്നും രക്ഷപ്പെട്ടുവന്ന യുവതി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതും കോടതിയുടെ നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തതും.

കേസില്‍ ഐഎസ് ബന്ധം ഉണ്ടായിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്. മുഹമ്മദ് റിയാസിന് വേണ്ടിയും തെരച്ചിലിലിലാണ്. യുവതിയുടെ പരാതിയില്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്തുവരികയാണ്. കോടതി നിര്‍ദേശിച്ചാല്‍ കേസെടുക്കാമെന്ന് എന്‍ഐഎയും വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയായിരുന്നു സൗദിയിലേക്ക് കൊണ്ടുപോയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top