Internstionsl

അശ്ളീല വീഡിയോ കാണുന്നവർ പേടിക്കേണ്ടതുണ്ട്; ഈ കാരണങ്ങൾ കണ്ടോളു.വിദഗ്ധനും ഗവേഷകനുമായ നിക്കോൾ പ്രോസ്ൻറെ മുന്നറിയിപ്പ്

eiPJB2584750

eiPJB2584750ശാസ്ത്രസാങ്കേതിക വിദ്യയുടെ വളർച്ചയോടെ എന്തും വിരൽത്തുമ്പിൽ ലഭ്യമാകുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. കേവലം ഒരു “ക്ലിക്ക്” ന്റെ ആവശ്യം മാത്രമേ വേണ്ടിവരുന്നുള്ളൂ. ഇതിന്റെ നേട്ടങ്ങളെ ആവോളം ആസ്വദിക്കുമ്പോഴും ഇതുണ്ടാക്കുന്ന വിപരീത ഫലങ്ങളും നിരവധിയാണെന്നു നമ്മൾ മറക്കരുത്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രായ ഭേദമന്യേ അശ്‌ളീല വീഡിയോകൾ എല്ലാവരിലേക്കും എത്തിപ്പെടുന്നു എന്നത്. വൃദ്ധന്മാർ മുതൽ കുട്ടികൾ വരെ ഇതിനു അടിമപ്പെടുന്നു എന്നതാണ് സത്യം.

പ്രമുഖ ലൈംഗിക മാനസിക വിദഗ്ധനും ഗവേഷകനുമായ നിക്കോൾ പ്രോസ് അഭിപ്രായപ്പെടുന്നത് മദ്യപാനമോ പുകവലിയോ പോലെ മനപ്പൂർവ്വം നടത്തുന്ന ദുശ്ശീലങ്ങളുടെ കൂട്ടത്തിൽ അശ്ളീല വീഡിയോ കാണുന്ന സ്വഭാവത്തെ ഉൾപ്പെടുത്തരുതെന്നാണ്. ഇതിനെ ഒരു ചാപല്യമോ ആസക്തിയോ ആയി കാണേണ്ടെന്നാണ് ചില ഗവേഷകരുടെ അഭിപ്രായം. ലണ്ടനിൽ ഇത്തരം വീഡിയോകൾ നിരോധിക്കാനുള്ള സർക്കാർ നടപടി വിവാദമാകുകയും അത് ചൈല്‍ഡ് പോണോഗ്രഫിയില്‍ മാത്രമാക്കി ഒതുക്കുകയും ചെയ്തിരുന്നു. എന്നാൽ ശാരീരികവും മാനസികവുമായ ധാരാളം പ്രശ്നങ്ങൾ ഇത്തരക്കാർ നേരിടേണ്ടി വരുന്നു എന്നാണു കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകയായ വലേറി വൂണും സംഘവും നടത്തിയ പഠനത്തിൽ നടത്തിയ കണ്ടെത്തൽ. പോൺ വീഡിയോ സ്ഥിരമായി കാണുന്നവരുടെ തലച്ചോർ ചുരുങ്ങുകയും അവരിൽ ലൈംഗിക സംതൃപ്തി കുറയുകയും ചെയ്യുന്നതായി അവർ കണ്ടെത്തിയിരുന്നു.

സ്ഥിരമായി അശ്‌ളീല വീഡിയോ കാണുന്നവരിലാണ് ഇത്തരം പ്രശ്നങ്ങൾ കാണുന്നത്. തലച്ചോറിനെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. ഇത് തലച്ചോർ ചുരുങ്ങുന്നതിനു കാരണമാകുന്നു. അവർ കാണുന്ന ദൃശ്യങ്ങൾ സ്വന്തം പങ്കാളിയിലോ കൂട്ടുകാരിലോ ഒക്കെ പരീക്ഷിക്കാൻ തയ്യാറായി പരാജയപ്പെടുന്ന ദയനീയ അവസ്ഥയാണ് പലപ്പോഴും ഇക്കൂട്ടർക്ക് ഉണ്ടാകുന്നത്. ഇത് അവരിലെ ലൈംഗിക സംതൃപ്തി കുറയ്ക്കുകയും പുതിയ ലൈംഗിക പങ്കാളിയെ തേടിപ്പോകുന്നതിനും ആത്മവിശ്വാസം കുറയ്ക്കുന്നതിനും കാരണമാകുന്നു. കൂടാതെ ഇക്കൂട്ടർ അമിതമായ രീതിയിൽ സ്വയംഭോഗത്തിനു അടിമകളാകുകയും ഇത് അവരുടെ ആരോഗ്യവും ഉന്മേഷവും നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ലൈംഗിക അതിക്രമങ്ങളിൽ ഏർപ്പെടുന്ന പലരും ഇത്തരം വീഡിയോകൾ കാണുന്നവരാണെന്ന സത്യം മറന്നുകൂടാ. .

പലപ്പോഴും വീട്ടിൽ ഒറ്റപ്പെടുന്നവരും പങ്കാളിയിൽ നിന്നും ആവശ്യത്തിന് ശ്രദ്ധ കിട്ടാതെ വരുന്നവരുമാണ് കൂടുതൽ സമയം ഇന്റർനെറ്റിന്റെ മുമ്പിൽ ചെലവഴിക്കുന്നത്. ഇവർ മോഹന വാഗ്ദാനങ്ങളുമായി മിന്നിമറയുന്ന സുന്ദരികളും സുന്ദരന്മാരും നിറഞ്ഞ പരസ്യങ്ങളിലേക്കു ആകർഷിക്കപ്പെടാൻ കൂടുതൽ സമയം വേണ്ടി വരുന്നില്ല. പിന്നീട് അതൊരു ശീലമായി മാറുന്നു. കുട്ടികളുടെ കാര്യവും വ്യത്യസ്തമല്ല. സ്വന്തം അമ്മയുടെയും സഹോദരിയുടേയുംവരെ നഗ്നചിത്രങ്ങൾ പകർത്തി കൂട്ടുകാരെ കാണിക്കുന്ന കുട്ടികളുണ്ട്. ഇത്തരം കാര്യങ്ങൾ നമ്മുടെ ചുറ്റും ഉള്ളപ്പോൾ ഓർക്കുക, പോൺ വീഡിയോ കാണുന്ന ശീലം ഭയപ്പെടേണ്ട ഒന്ന് തന്നെയാണെന്ന്. ആരോഗ്യവും തൃപ്തിയും ഇല്ലാതാക്കുന്നതോടൊപ്പം കൊടിയ കുറ്റകൃത്യങ്ങളിലേക്കുവരെ ഈ ശീലം നിങ്ങളെ കൂട്ടിക്കൊണ്ടുപോകുമെന്നു മനസ്സിലായില്ലേ? ഇനി നിങ്ങൾ തീരുമാനിക്കുക, ഇത്തരം വീഡിയോകൾ കാണണോ വേണ്ടയോ എന്ന്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top