National

പതിനാറാം വയസ്സിൽ തന്നെ റേപ്പ് ചെയ്തവനെ വിവാഹം കഴിച്ചു…പിന്നീട് സംഭവിച്ചത്‌

eiX2RHK49293

റേപ്പ് എന്നു പറയുന്നത് ഒരോ പെണ്‍കുട്ടിയുടേയും ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തുന്ന ഒന്നാണ്. പലപ്പോഴും ഏത് അവസ്ഥയിലും ഇത്തരം പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോവേണ്ടതിന്റെ ആവശ്യകതയാണ് അറിയേണ്ടത്. എത്രയൊക്കെ തളര്‍ത്തിയാലും തളരില്ലെന്ന വാശിയോടെ മുന്നോട്ട് പോവുകയാണ് ഓരോ പെണ്‍കുട്ടിയും ചെയ്യേണ്ടത്. എന്നാല്‍ പലപ്പോഴും ബലാല്‍സംഗത്തിനിരയാക്കപ്പെട്ട പെണ്‍കുട്ടികള്‍ ജീവിതത്തിന്റെ മുന്‍നിരയിലേക്കും സമൂഹത്തിലേക്കും കടന്ന് വരാന്‍ മടിക്കുന്നു. സമൂഹത്തിന്റെ പിന്തുണയില്ലായ്മയും ആളുകളുടെ കാഴ്ചപ്പാടും തന്നെയാണ് ഇതിന്റെ പ്രധാന കാരണം. ഇത്തരത്തില്‍ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിക്ക് തന്നെ ബലാല്‍സംഗം ചെയ്തവനെ തന്നെ വിവാഹം കഴിക്കേണ്ടി വന്ന അവസ്ഥ വളരെ ക്രൂരമാണ്. ഇഷ്ടമില്ലാതിരുന്നിട്ടും ആ ജീവിതത്തിലേക്ക് തന്നെ മടങ്ങിപ്പോവേണ്ടി വന്ന അവസ്ഥ വളരെ ഭീകരമാണ്.

ഇഷ്ടമില്ലാതിരുന്ന ഒരാളുടെ കൂടെ ജീവിത കാലം മുഴുവന്‍ കഴിയുകയെന്നാല്‍ അത് നരകതുല്യമാണെന്ന കാര്യത്തില്‍ സംശയമേ വേണ്ട. ചിലപ്പോള്‍ മരിക്കാന്‍ പോലും ഭയമില്ലാത്ത അവസ്ഥയിലേക്കാണ് ഇത് പല പെണ്‍കുട്ടികളേയും കൊണ്ട് ചെന്നെത്തിക്കുക.

പതിനാറാം വയസ്സില്‍ ലൈംഗിക പീഡനത്തിനിരയായി ജീവിതത്തില്‍ എന്ത് ചെയ്യണം എന്നറിയാതെ ഒറ്റപ്പെട്ട് പോയ നിരവധി പെണ്‍കുട്ടികളുടെ പ്രതിനിധിയാണിവള്‍. പിന്നീട് വിധിയുടെ ക്രൂരതയെന്ന പോലെ അയാളെ തന്നെ വിവാഹം ചെയ്യേണ്ടി വന്ന അവസ്ഥയിലും തളരാതെ പിടിച്ച് നിന്ന് മനോധൈര്യം കാണിച്ചു ഈ പെണ്‍കുട്ടി. അവളുടെ ജീവിതാവസ്ഥയിലേക്ക് ഒരെത്തിനോട്ടം. സ്‌കൂള്‍ കാലം മുതല്‍ രാജസ്ഥാനിലെ ഒരു സാധാരണ ഗ്രാമത്തിലാണ് അവള്‍ ജനിച്ചതും വളര്‍ന്നതും. 16-ാം വയസ്സിലാണ് ജീവിതത്തെ തന്നെ മാറ്റി മറിച്ച ആ സംഭവം ഉണ്ടായത്. കോണ്‍വെന്റ് സ്‌കൂളിലാണ് പഠിച്ചത് എന്നതു കൊണ്ട് തന്നെ അച്ചടക്കം എന്നത് അവളെ പഠിപ്പിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. പതിനാറാം വയസ്സില്‍ ആണ് അയല്‍വാസിയായ ഒരു പയ്യന് അവളോട് താല്‍പ്പര്യം തോന്നിയത്. എന്നാല്‍ ആ വയസ്സിലെ പക്വത വെച്ച് അവള്‍ തന്നെ അത് നിരസിച്ചു.

എന്നാല്‍ തന്റെ പ്രണയം നിരസിച്ച അവളോട് പിന്നീട് അവന് പകയായി. അതിന്റെ ഫലമാണ് പിന്നീട് അവളുടെ ജീവിതത്തിന്റെ ഗതി മാറ്റി മറിച്ചത്. ഇവള്‍ പോവുന്നിടത്തെല്ലാം അവന്‍ എത്താന്‍ തുടങ്ങി. അവള്‍ക്കൊരു പേടിസ്വപ്‌നം എന്ന പോലെയായി മാറി അവന്റെ പെരുമാറ്റാം. വീട്ടില്‍ നിന്നു പുറത്തിറങ്ങുമ്പോഴെല്ലാം ശല്യം കൂടിക്കൂടി വന്നു. അച്ഛനമ്മമാരെ അറിയിക്കാന്‍ ഭയം എന്നാല്‍ ഇത്തരത്തിലൊരു സംഭവം തന്റെ ജീവിതത്തില്‍ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെന്ന് അച്ഛനമ്മമാരെ അറിയിക്കാന്‍ അവള്‍ നന്നേ ഭയപ്പെട്ടു. ഈ ഭയം പിന്നീട് അവളുടെ ജീവിതത്തെ തന്നെ തകര്‍ത്തു. ലാന്‍ഡ് ഫോണില്‍ വിളിച്ച് അവനാവശ്യപ്പെടുന്നിടത്ത് ചെല്ലാന്‍ പറയുന്നത് വരെ എത്തി കാര്യങ്ങള്‍. ഇല്ലെങ്കില്‍ തന്റെ അനിയനെ വക വരുത്തുമെന്ന് അവന്‍ ഭീഷണിപ്പെടുത്തി. ഭീഷണി ഭയന്ന് എന്നാല്‍ പിന്നീട് ഭീഷണി ഭയന്ന് അവന്‍ പറയുന്നിടത്ത് ചെല്ലാന്‍ അവള്‍ തീരുമാനിച്ചു. അന്നാണ് അവളുടെ ജീവിതത്തെയാകെ മാറ്റി മറിച്ച സംഭവം ഉണ്ടായത്. അവളെ അവന്‍ ലൈംഗികമായി ഉപദ്രവിക്കുകയും പിന്നീട് നിരന്തരം ഭീഷണിയും പീഢനവും തുടരുകയും ചെയ്തു. എന്നാല്‍ ഭയത്താല്‍ ഇവള്‍ ആരോടും ഇതിനെക്കുറിച്ച് പറഞ്ഞില്ല. ഇത് അവളുടെ മാനസിക നിലയെ വളരെയധികം പ്രശ്‌നത്തിലാക്കി.

ക്ലാസ്സില്‍ ഒന്നാമതായിക്കൊണ്ടിരുന്ന അവളെ ഈ സംഭവം വളരെയധികം ബാധിച്ചു. ഇത് സ്‌കീളിലെ ഏറ്റവും മോശം വിദ്യാര്‍ത്ഥിനി എന്ന അവസ്ഥയിലേക്ക് അവളെ കൊണ്ടു ചെന്നെത്തിച്ചു. എന്നാല്‍ പിന്നീട് എല്ലാമറിഞ്ഞ മാതാപിതാക്കള്‍ പൂര്‍ണ പിന്തുണ നല്‍കി. പഠനത്തില്‍ വീണ്ടും അവളെ ഒന്നാമതെത്തിച്ചു. കോളജ് പഠനം കാലങ്ങള്‍ കഴിഞ്ഞതോടെ കോളജ് പഠനത്തിലേക്ക് അവള്‍ പ്രവേശിച്ചു. കോളജില്‍ ഉണ്ടായിരുന്ന ഒരാളുമായി വീണ്ടും അവള്‍ പ്രണയത്തിലായി. വീട്ടുകാരറിഞ്ഞ് വിവാഹ നിശ്ചയം വരെ നടത്തിയതിനു ശേഷം അവനെ കാണാതായി. അവന്‍ എല്ലാ അര്‍ത്ഥത്തിലും ആ പെണ്‍കുട്ടിയെ ചതിക്കുകയായിരുന്നു. എവിടെപ്പോയെന്നോ എന്തിനു പോയെന്നോ അറിയാത്ത അവസ്ഥയായി. ബിരുദാനന്തര ബിരുദം വീണ്ടും ഇത്തരമൊരു അവസ്ഥയില്‍ നിന്ന് കരകയറിയ അവള്‍ കര്‍ണാടകയില്‍ നിന്ന് ബിരുദാനന്തര ബിരുദമെടുക്കുകയും പഠിത്തത്തില്‍ വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോവുകയും ചെയ്തു. ജീവിതം വളരെയധികം പ്രതിസന്ധികളെയാണ് അവള്‍ക്ക് സമ്മാനിച്ചത്. ഇതെല്ലാം ചവിട്ടു പടികളാക്കിയാണ് അവള്‍ ജീവിതത്തെ നോക്കിക്കണ്ടത്.

എന്നാല്‍ ഈ സമയത്താണ് മറ്റൊരു പ്രണയാഭ്യര്‍ത്ഥന അവളെ തേടി വീണ്ടും വന്നത്. മറ്റാരേക്കാളും തന്നെ മനസ്സിലാക്കുന്ന ഒരാളാണ് അതെന്ന് അവള്‍ തിരിച്ചറിഞ്ഞു. എന്നാല്‍ വിധി അവിടേയും അവളെ പരീക്ഷിച്ചു. അതിനായി കാത്തു വെച്ചത് ആദ്യം അവളെ പീഡനത്തിനിരയാക്കിയ ആളെത്തന്നെയായിരുന്നു. ജീവിത കാലം മുഴുവന്‍ ഇനിയുള്ള ജീവിതം മുഴുവന്‍ സന്തോഷത്തോടെ തന്നെ സ്‌നേഹിക്കുന്നവനോടൊപ്പം കഴിയണമെന്ന് ആഗ്രഹിച്ച അവള്‍ക്ക് വിധി കരുതി വെച്ചത് മറ്റൊന്നായിരുന്നു. ഇത് വീണ്ടും അവളുടെ ജീവിതം അഗ്നിയിലേക്കെറിയപ്പെടാന്‍ കാരണമായി.

ജീവിതത്തിന്റെ നിറങ്ങള്‍ അതോടെ അവളുടെ ജീവിതത്തിലെ നിറങ്ങളെല്ലാം നഷ്ടപ്പെട്ടു. തന്റെ ജീവിതം തകര്‍ത്തവന്‍ വീണ്ടും വിവാഹാലോചനയുമായി എത്തിയതോടെ അച്ഛനമ്മമാര്‍ ഏറെ സന്തോഷിച്ചു. അച്ഛനമ്മമാരുടെ നിര്‍ബന്ധത്തിനു വഴങ്ങി അവള്‍ അയാളുമായുള്ള വിവാഹത്തിനു സമ്മതിച്ചു. ഇതോടെ വീണ്ടും അവളുടെ ജീവിതം ഇരുട്ടിലായി.eiX2RHK49293

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top