Kerala

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ രാത്രികാലങ്ങളില്‍ ആതിര കൂട്ടിക്കൊണ്ടു പോയത് സ്വകാര്യ റിസോര്‍ട്ടിലേക്ക്; പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ പോലീസുകാരനും; പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

eiR1YT432001

ആലപ്പുഴ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബന്ധുവായ സ്ത്രീ രാത്രികാലങ്ങളില്‍ പതിവായി വീട്ടില്‍ നിന്നു കൂട്ടിക്കൊണ്ടു പോയ സംഭവത്തില്‍ വഴിത്തിരിവ്. പെണ്‍കുട്ടിയെ ഇവര്‍ നിരവധി പേര്‍ക്ക് കാഴ്ചവച്ചതായി തെളിഞ്ഞു. പുന്നപ്ര സ്വദേശിയായ ആതിര(24) തന്നെ സ്വകാര്യ റിസോര്‍ട്ടില്‍ നാര്‍ക്കോട്ടിക് സെല്ലിലെ പോലീസുകാരന് എത്തിച്ചു നല്‍കിയിരുന്നതായി പെണ്‍കുട്ടി തന്നെ ഇപ്പോള്‍ മൊഴി നല്‍കിയിരിക്കുകയാണ്.

മദ്യം കുടിപ്പിച്ചു മയക്കിക്കിടത്തിയ ശേഷമായിരുന്നു തന്നെ പോലീസുകാരന്‍ പീഡിപ്പിച്ചിരുന്നതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയതായി വനിതാ എസ്‌ഐ എ.ജെ. ശ്രീദേവി പറഞ്ഞു. അറസ്റ്റു ചെയ്ത ആതിരയെ കേസെടുത്ത് ചോദ്യം ചെയ്തു വരികയാണ്. സംഭവത്തില്‍ ഉള്‍പ്പെട്ടവരെക്കുറിച്ചും തുടരന്വേഷണത്തിനും ആലപ്പുഴ ഡിവൈഎസ്പി പി.വി ബേബിയെ ചുമതലപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്‍ പറഞ്ഞു.

ബുധനാഴ്ചയാണ് ആതിരയെ വാര്‍ഡ് കൗണ്‍സിലറും നാട്ടുകാരും ചേര്‍ന്നു പോലീസില്‍ ഏല്‍പ്പിച്ചത്. കുറച്ചു നാളായി പെണ്‍കുട്ടിയെ രാത്രി വൈകി കൂട്ടിക്കൊണ്ടു പോകുന്നതു ശ്രദ്ധയില്‍ പെട്ടതോടെയാണ് നാട്ടുകാര്‍ വിഷയത്തില്‍ ഇടപെട്ടത്. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമായി പെണ്‍കുട്ടിയ നിരവധി പേര്‍ പീഡിപ്പിച്ചതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

eiR1YT432001

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top