Kerala

ശ്രീജിത്തിന്റെ സമരത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ; പോലീസുകാർക്കെതിരെ നിയമനടപടി സ്വീകരിക്കും

eiX6AL645703

പോലീസ് കസ്റ്റഡിയിൽ കഴിയവെ മരിച്ച അനിയന്റെ മരണത്തിന് ഉത്തരവാദികളായ പോലീസുകാരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുന്നു. സമരം ഇന്ന് 763ാം ദിവസം പിന്നിടുമ്പോഴാണ് മുഖ്യമന്ത്രി കൂടുതൽ ഗൗരവമായി വിഷയത്തിൽ ഇടപെടുന്നത്.

ശ്രീജിത്തിന്റെ അനുജൻ ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് വീണ്ടും കത്തയക്കും. ഇതിന് പുറമെ സംഭവത്തിൽ ഉത്തരവാദികളായ പോലീസുകാർ ശിക്ഷാ നടപടികൾക്കെതിരെ ഹൈക്കോടതിയിൽ നിന്ന് വാങ്ങിയ സ്‌റ്റേ നീക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറലിന് നിർദേശം നൽകിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

സിബിഐ അന്വേഷണമോ പോലീസുകാർക്കെതിരെ നടപടിയോ ആവശ്യപ്പെട്ട് ശ്രീജിത്ത് ഹൈക്കോടതിയെ സമീപിച്ചാൽ നിയമസഹായം ഉൾപ്പടെ സർക്കാർ നൽകും. ശ്രീജിവിന്റെ മരണം സംബന്ധിച്ച കേസ് ഏറ്റെടുക്കാനാകില്ലെന്ന് നേരത്തെ സിബിഐ വ്യക്തമാക്കിയിരുന്നു. എന്നാൽ കേന്ദ്രത്തെ ഇതേ ആവശ്യവുമായി വീണ്ടും സമീപിക്കാനാണ് സർക്കാരിന്റെ തീരുമാനം.eiX6AL645703

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top